നിയന്ത്രണം വിട്ട സ്വകാര്യ ബസിടിച്ചാണ് അപകടമുണ്ടായത്. രാവിലെയാണ് നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇരുചക്ര വാഹനത്തിലിടിച്ച് യാത്രികർക്ക് പരിക്ക് പറ്റിയത്. ആറ്റിങ്ങലിൽ നിന്നും വർക്കലയ്ക്ക് പോയ ദേവൂട്ടി എന്ന ബസിന്റെ ഡ്രൈവർക്ക് ജന്നി വന്നതാണ് അപകടകാരണമായി പറയപ്പെടുന്നത്. പരിക്ക് പറ്റിയ ഇരുചക്ര വാഹന യാത്രികരെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ബസ് റോഡരികിലെ താഴ്ചയിലേക്ക് ചെരിഞ്ഞ നിലയിലാണ്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു


