അഞ്ചുതെങ്ങ് : അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സിപിഐഎം പുത്തൻനട ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. വാർഡിന്റെ പലഭാഗത്തും വെള്ളം കിട്ടാതെ ആയിട്ട് കുറേ നാളുകളായി. നിരന്തരം ബന്ധപ്പെട്ട അധികാരികളോട് പരാതിപ്പെട്ടിട്ടും യാതൊരു വിധ നടപടിയും സ്വീകരിക്കുന്നില്ല. പുത്തൻ വിള വാക്കൻക്കുളം ഭാഗത്തെ ജനങ്ങളാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. അടിയന്തരമായി ഈ വിഷയം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ആർ.സുഭാഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വിഷ്ണു മോഹൻ രക്തസാക്ഷി പ്രമേയവും ഓഷോരാജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സി. പയസ്, എസ്. സുരേന്ദ്രൻ, ആർ ജെറാൾഡ്,വി ലൈജു, എസ് പ്രവീൺ ചന്ദ്ര,ബി. എൻ.സൈജു രാജ്, കെ ബാബു, ലിജോ ബോസ്, ഗീതാകുമാരി,
കെ ആർ നീലകണ്ഠൻ എന്നിവർ സംസാരിച്ചു.സമ്മേളനത്തിൽ കേട്ടുപുര എന്ന പുതിയ ബ്രാഞ്ച് രൂപീകരിച്ചു . കെ ആർ നീലകണ്ഠനെ കേട്ടുപുര ബ്രാഞ്ച് സെക്രട്ടറിയായും , വിഷ്ണു മോഹനെ പുത്തൻനട ബ്രാഞ്ച് സെക്രട്ടറിയായും തിരഞ്ഞെടുത്തു.
