കെ പി സി സി സെക്രട്ടറിയും നെടുമങ്ങാട് യൂ ഡി എഫ് സ്ഥാനാർഥിയുമായിരുന്ന പി എസ് പ്രശാന്ത് സി പി എമ്മിനോടൊപ്പം ചേർന്ന്
പ്രവർത്തിക്കും. മുൻ യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനാണ്. ഉപാധിയുമില്ലാതെയാണ് താൻ സി പി എം ൽ എത്തുന്നതെന്ന് പ്രശാന്ത് പറഞ്ഞു. അവർ ഏൽപ്പിക്കുന്ന ഏതു പ്രവർത്തനവും ഏറ്റെടുക്കും.
മത നിരപേക്ഷതയും ജനപക്ഷ വികസനവും ഉറപ്പു വരുത്താൻ സി പി എം നും ഇടതുപക്ഷത്തിനു മേ കഴിയു. കൂടുതൽ നേതാക്കളും പ്രവർത്തകരും കോൺഗ്രസ് വിടുമെന്നും പ്രശാന്ത് പറഞ്ഞു. എ കെ ജി സെന്ററിലെത്തിയ പ്രശാന്തിനെ സി പി എം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ ഷാളണിയിച്ച് സ്വീകരിച്ചു
