ആറ്റിങ്ങൽ : ഡി വൈ എഫ് ഐ സി ഐ റ്റി യു ആറ്റിങ്ങൽ ഈസ്റ്റ് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗവ : ബോയ്സ് സ്കൂളിലെ ക്ലാസ് മുറികളും പരിസരവും ശുചീകരിച്ചു.
ഹയർ സെക്കന്ററി പരീക്ഷ ആരംഭിക്കുന്നതിനു മുന്നോടി ആയിട്ടാണ് സ്കൂളും പരിസരവും ശുചീകരിച്ചത്. നഗരസഭാ അധ്യക്ഷ അഡ്വ. എസ്. കുമാരി സ്കൂൾ സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തി.
സ്കൂൾ പി റ്റി എ പ്രസിഡന്റ് ബിജു, ഡി വൈ എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് ആർ എസ് അനൂപ്, ഈസ്റ്റ് മേഖലാ സെക്രട്ടറി അനസ്, മേഖലാ പ്രസിഡന്റ് അഖിൽ, ട്രഷറർ സാബു, സി പി (ഐ )എം ഏരിയ കമ്മിറ്റി അംഗം M പ്രദീപ്, M മുരളി, സി ഐ റ്റി യു ഏരിയ കോഡിനേറ്റർ ദിലീപ്കുമാർ, സി ഐ റ്റി യു ഏരിയ കമ്മിറ്റി അംഗം ആർ പി അജി, ലോറൻസ്, സി പി (ഐ ) എം ഈസ്റ്റ് എൽ സി സെക്രട്ടറി സി ചന്ദ്രബോസ്, സി പി ഐ എം നാലുമുക്ക് ബ്രാഞ്ച് സെക്രട്ടറി ബിജു പാറക്കൽ, മറ്റു ഡി വൈ എഫ് ഐ പ്രവർത്തകർ എന്നിവർ പങ്കെടുത്തു
