തിരുവനന്തപുരം കഠിനംകുളത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്. കഠിനംകുളം പുത്തൻതോപ് ലൗവ് ലാൻഡ് വീട്ടിൽ നോബൽ നോബർട്ട് (23) , ഒപ്പമുണ്ടായിരുന്ന പെൺക്കുട്ടിക്കുമാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്.
രാത്രി 8 മണിയോടെയായിരുന്നു അപകടം. തീരദേശ പാതയിൽ വെട്ടുതുറക്ക് സമീപത്തായാണ് അപകടം സംഭവിച്ചത്. അമിത വേഗതയിലെത്തിയ റോഡ് അരുക്കിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് കയറിയതായാണ് നാട്ടുകാർ പറയുന്നത്. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായ തകർന്നു . കഠിനംകുളം പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു.
