ആറ്റിങ്ങലിൽ യുവാക്കളെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു.. കഴിഞ്ഞ ദിവസം വിളയിൽ മൂലയിൽ രണ്ട് യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. വഴിയോരത്ത് കരിക്ക് കച്ചവടം ചെയ്തു വന്നിരുന്ന വിളയിൽ മൂല സ്വദേശിയായ വസുന്ധരൻ എന്ന 60 കാരനെയാണ് കേസുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. പരിക്കേറ്റ യുവാക്കൾ ആശുപത്രിയിൽ ചികിൽസ തേടി.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
