വളരെ പഴക്കം ചെന്ന മാർക്കറ്റായ ചെമ്മരുതി തച്ചോട് മാർക്കറ്റിന്റെ നവീകരണ ഉദ്ഘാടനം നടന്നു. മഴപെയ്താൽ ചെളിയും ദുർഗന്ധവും കാരണം നാട്ടുകാർക്കും കച്ചവടക്കാർക്കും വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്ന തച്ചോട് മാർക്കറ്റ് ഗ്രാമപഞ്ചായത്ത് അധികാരികളും , തച്ചോട് പൗരസമിതി യും , റസിഡൻസ് അസോസിയേഷനും എം.എൽ.എ ജോയിക്ക് നൽകിയ നിവേദനത്തിന് അടിസ്ഥാനത്തിൻ്റെ 12.50 ലക്ഷം രൂപ ആസ്തി വികസന ഫണ്ടിൽ നിന്നും ചിലവഴിച്ച് മാർക്കറ്റ് നവീകരണം പൂർത്തീകരിച്ചു.
മാർക്കറ്റ് രാജ് മുഴുവൻ ഇൻറർലോക്കും കച്ചവടക്കാർക്ക് ഇരുന്ന് കച്ചവടം ചെയ്യുന്നതിന് ഷെഡ്ഡുകൾക്ക് മേൽക്കൂര എന്നിവ സ്ഥാപിച്ചു. നവീകരണ പൂർത്തീകരിച്ച് മാർക്കറ്റ് പൊതുജന സാന്നിധ്യത്തിൽ അഡ്വ: ജോയി എം.എൽ.എ തുറന്നുകൊടുത്തു.
ചെമ്മരുതി പഞ്ച: പ്രസിഡന്റ് പ്രിയങ്ക ബെറിൽ അധ്യക്ഷത വഹിച്ച് മുൻ പ്രസിഡന്റ് എ .എഛ് സലീം , വൈസ് പ്രസിഡന്റ് ലിനിസ് , വാർഡ് മെമ്പർ ഷീജ , മോഹൻലാൽ , പൗരസമിതി പ്രസിഡന്റ് ഷാബു , സി.പി.ഐ (എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്തോഷ് സുതൻ എന്നിവർ സംസാരിച്ചു
