ആളില്ലാത്ത വീട്ടിൽ മോഷണം. പന്ത്രണ്ട് പവൻ സ്വർണവും പതിനയ്യായിരം രൂപയും കവർന്നു. ചുള്ളാളം കൂനന്‍വേങ്ങ വിശാഖത്തില് ജിഷയുടെ വീട്ടില്‍ നിന്നാണ് പണവും സ്വര്‍ണ്ണാഭാരണങ്ങളും മോഷണം പോയത്.
ജിഷയും മകളും അടുത്ത ബന്ധുവിന്റെ വിവാഹത്തെ തുടർന്ന് വീട്ടിലില്ലായിരുന്നു. അയൽവാസിയായ ബന്ധു വീട്ടിലെത്തി നോക്കിയപ്പോഴാണ് മുന്‍വാതില്‍ കുത്തി തുറന്ന നിലയിൽ കണ്ടതു. പിന്നീട് അകത്ത് കയറി നോക്കുമ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. തുടർന്ന് വീട്ടുടമയെ വിവരം അറിയിക്കുകയും ചെയ്തു
വാതിലികളും അലമാരകളും കുത്തി തുറന്ന നിലയിയിലായിരുന്നു. അലമാരയുടെ രഹസ്യ അറയിൽ സൂക്ഷിചിരുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവുമാണ് മോഷ്ടിക്കപ്പെട്ട തു വെഞ്ഞാറമൂട് പോലീസും വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. .
