കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ ഇന്നുമുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുമെന്ന് തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സന്ദർശകർക്ക് ആന പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിക്കാം.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് രാവിലെ എട്ടു മണിമുതൽവൈകുന്നേരം അഞ്ചു മണിവരെയാണ് സന്ദർശന സമയം.
