ആറ്റിങ്ങൽ . വലിയകുന്ന് ആശുപത്രിയിൽ നിന്ന് കോവിഡ് പരിശോധനാ ഉപകരണങ്ങൾ ആശുപത്രിക്ക് പുറത്തു കരിചന്തയിൽ വിൽക്കുകയും , മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥനും, ആശാ വർക്കറും കൂടി കോവിഡ് ടെസ്റ്റിന് വീടുകളിൽ എത്തി അഞ്ഞൂറ് രുപാ ക്രമത്തിൽ പണം വാങ്ങി പരിശോധന നടത്തിയ തട്ടിപ്പിനും കൂട്ടു നിന്ന ഹോസ്പിറ്റൽ മേധാവിയെ സസ്പെൻഡ് ചെയ്യണമെന്നാവശ്യ പെട്ടുകൊണ്ട് ബി.ജെ.പി. മുനിസിപ്പൽ കവാടം ഉപരോധിച്ചു. അടിയന്തിര നടപടികൾ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകാത്ത പക്ഷം ശക്തമായ സമര പരിപാടിയുമായി മുന്നോട്ടു പോകുമെന്ന് സമരം ഉൽഘാടനം ചെയ്തു കൊണ്ട് മണ്ഡലം പ്രസിഡന്റ് സന്തോഷ് പ്രഖ്യാപിച്ചു. മണ്ഡലം ജന.. സെക്രട്ടറി എസ്. അജിത് പ്രസാദ് സ്വാഗതവും, മേഖലാ സെക്രട്ടറി ജീവൻ ലാൽ നന്ദിയും പറഞ്ഞ യോഗത്തിൽ മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് രമ്യ , മോഹനദാസ് , ശ്രീപോ റ്റി, അനിൽകുമാർ, അനൂപ് രാധാകൃഷ്ണൻ തുങ്ങിയവർ പങ്കെടുത്തു.
