വർക്കല : കേന്ദ്ര സർക്കാറിന്റെ കർഷക നയങ്ങൾക്കെതിരെ പ്രതിഷേധിച്ച ഉത്തർപ്രദേശിലെ കർഷകരെ കൊന്നൊടുക്കുകയും അതിനെതിരെ പ്രതിഷേധിച്ച് പ്രിയങ്ക ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ അന്യായമായി പോലീസ് അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചും , കർഷക സമരങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും യൂത്ത് കോൺഗ്രസ് ചെമ്മരുതി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് വർക്കല നിയോജക മണ്ഡലം പ്രസിഡന്റ് ജിഹാദ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യതു
യൂത്ത് കോൺഗ്രസ് ചെമ്മരുതി മണ്ഡലം പ്രസിഡന്റ് അംബുദാസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് നേതാക്കളായ ബിസ്മി ബഷീർ, അഫ്സൽ, മനോജ് നടയറ കോൺഗ്രസ് നേതാക്കൾ എന്നിവർ പങ്കെടുത്തു. രാരിഷ് സ്വാഗതവും യൂത്ത് കോൺഗ്രസ്സ് നടയറ ടൗൺ കമ്മിറ്റി പ്രസിഡന്റ് അക്ബർഷാ നടയറ നന്ദിയും പറഞ്ഞു.
തച്ചോട് സംഘം മുക്കിൽ നിന്നും പദയാത്രയോടെ തച്ചോട് ജംഗ്ഷനിൽ സമാപിച്ചു.മെഴുകുതിരി കത്തിച്ച് കൊണ്ട് ഉത്തർപ്രദേശിൽ മരണപ്പെട്ട കർഷകർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
