മംഗലപുരം പഞ്ചായത്തിൽ ചെമ്പകമംഗലം വാർഡിൽ
ചുവരിടിഞ്ഞ് വീണ്
കുട്ടികൾക്ക് പരിക്കേറ്റ കൈലാത്തുകോണം പ്രജിതാ ഭവനിൽ വനജ കുമാരിയുടെ വീട് അഡ്വ. അടൂർ പ്രകാശ് എംപി സന്ദർശിച്ചു. കഴിഞ്ഞ രാത്രി
നടന്ന സംഭവത്തിൽ വനജ കുമാരിയുടെ മകളുടെ മൂത്ത മകൾക്ക് കാലിന് സാരമായ പരിക്കേറ്റിരുന്നു.
വനജയും കുട്ടികളും അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. എംപി ഇവരെ ആശ്വസിപ്പിക്കുകയും, തത്സമയം സ്ഥലത്തുണ്ടായിരുന്ന വില്ലേജ് ആഫീസർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബി.എസ് അനൂപ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജി, ഗോപകുമാർ, പഞ്ചായത്തംഗം വി. അജികമാർ, ബൂത്ത് പ്രസിഡൻ്റുമാരായ ജ്യോതിഷ്കുമാർ , നകുലൻ, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശ്യാം , ആരിഫ്, മനു, മഹിൻ എന്നിവർ എംപിയോടൊപ്പം സന്നിഹിതരായിരുന്നു
