തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രന് തൻറെ പരാമർശം മനോവിഷമം ഉണ്ടാക്കിയെങ്കിൽ ഖേദിക്കുന്നുവെന്നാണ് മുരളീധരൻ പറഞ്ഞത്.അധിക്ഷേപ പരാമർശം നടത്തിയതിൽ മുരളീധരനെതിരെ മ്യൂസിയം പോലീസിൽ ആര്യ പരാതി നൽകിയിരുന്നു.എന്നാൽ പരാതിയിൽ പോലീസ് കേസെടുത്തിട്ടില്ല.നിയമോപദേശം ലഭിച്ച ശേഷമായിരിക്കും എം പിക്കെതിരെ കേസ്സെടുക്കുകയെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
സൗന്ദര്യമുണ്ടെങ്കിലും മേയറുടെ വായിൽ നിന്നും വരുന്നത് കൊടുങ്ങൾല്ലൂർ ഭരണിപ്പാട്ടിനേക്കാൾ ഭയാനകമായ ചില വർത്തമാനങ്ങൾ ആണെന്ന പരാമർശമാണ് കഴിഞ്ഞ ദിവസം മുരളീധരൻ നടത്തിയത്.കോർപറേഷനിലെ നികുതി തട്ടിപ്പ് സംഭവത്തിൽ യു ഡി എഫ് നടത്തുന്ന സമരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു മുരളീധരൻറെ ഈ പരാമർശം.
