നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ കണ്ടെത്താനുള്ള പരിശോധനകൾ ശക്തമാക്കാൻ കോർപറേഷൻ ഒരുങ്ങുന്നു.കോവിഡ് വ്യാപനത്തെ തുടർന്ന് നിലച്ച പരിശോധനകളാണ് പുനരാരംഭിക്കുന്നത്.75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കും 60 ജി എസ് എമ്മിൽ കുറഞ്ഞ നോൺ വൂവെൺ ബാഗുകൾക്കും നേരത്തെ തന്നെ കേരളത്തിൽ നിരോധനമുണ്ട്.കേന്ദ്ര സർക്കാർ ഈ മാസം മുതലാണ് ഇവക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.എന്നാൽ കോവിഡിനെ തുടർന്ന് നിരോധം കർശനമായി നടപ്പാക്കാനാവാത്ത സ്ഥിതിയായിരുന്നു.കോവിഡ് ശമനം ഉണ്ടായതോടെ പരിശോധനകൾ കർശനമാക്കണമെന്നുതദ്ദേശ സെക്രട്ടറിമാർക്ക് സക്കർ ഈയിടെ കർശന നിർദ്ദേശം നൽകിയിരുന്നു.ഘട്ടം ഘട്ടമായി നിരോധനം ഫലപ്രദമായി നടപ്പാക്കാനാണ് നഗരസഭാ തീരുമാനിച്ചിരിക്കുന്നത്.അതേസമയം നിരോധനം നടപ്പാക്കുന്നതിന് കൂടുതൽ സമയം വേണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്.നിരോധിക്കുന്ന പ്ലാസ്റ്റിക്കിനു പകരം സംവിധാനം വ്യാപകമാക്കാൻ സമയമെടുക്കുമെന്ന കാരണമാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത് .
