ജോലികഴിഞ്ഞു വീട്ടിലേക്കു പോയ യുവതിയുടെ മൂന്നരപ്പവൻ മാല ബൈക്കിലെത്തിയ മോഷ്ട്ടാക്കൾ പൊട്ടിച്ചു കടന്നു.മോഷണ പരമ്പര ആവർത്തിച്ചതോടെ ചെമ്മരുതി മോഷ്ട്ടാക്കളുടെ വിഹാരകേന്ദ്രമായി മാറിയെന്നാണ് പരാതി.ഒരു മാസത്തിനുള്ളിൽ പനയറ പരിസരത്തു അരകിലോമീറ്റർ ചുറ്റളവിൽ മാത്രം മൂന്നു മോഷണങ്ങളാണ് നടന്നത്.ഇതിൽ ഒടുവിലത്തേതാണ് മാല മോഷണം.പാലിയേലിറ്റീവ് കെയർ നഴ്സിംഗ് അസിസ്റ്റന്റ് സൗമ്യസജിയുടെ മാലയാണ് പൾസർ ബൈക്കിലെത്തിയ ഹെൽമെറ്റ് ധാരികളായ മോഷ്ട്ടാക്കൾ കവർന്നത്.സൗമ്യയുടെ തലയ്ക്കു പിന്നിൽ ശക്തിയായി അടിച്ച ശേഷം മാലപൊട്ടിക്കുകയായിരുന്നു.അടുത്തടുത്തായി നടന്ന മോഷണങ്ങൾ പ്രദേശവാസികളിൽ ഭീതി നിറച്ചിട്ടുണ്ട്.എത്രയും വേഗം ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പ്രദേശമാണിത്.