ടൈറ്റാനിയം മേഖല സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ,ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട് പ്രദേശവാസികളോട് വിവേചനം കാണിക്കുന്നതായി ആരോപിച്ചാണ് വിവിധ സാമുദായിക-രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ ഫാക്ടറി വളയൽ സമരം നടത്തിയത്.പ്രസിഡൻറ് വേളി എസ. മദനൻറെ അധ്യക്ഷതയിൽ നടന്ന യോഗം ഡോ .ബി രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു.മുൻ മന്ത്രി ബാബു ദിവാകരൻ,ബി.ജെ.പി.ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് വാർഡ് കൗൺസിലർ ഡി .ജി .കുമാരൻ തുടങ്ങിയവർ പങ്കെടുത്തു.
