ആടിതിമിർത്ത വേഷങ്ങൾ പ്രേക്ഷകന്റെ ഓർമ്മകളിൽ സമ്മാനിച്ച മലയാളക്കരയുടെ മഹാനടൻ യാത്രയായി.തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടന്നു.മകൻ ഉണ്ണിയാണ് അന്ത്യകർമ്മങ്ങൾ നിർവഹിച്ചത്. കുടുംബാംഗങ്ങളും സിനിമാപ്രവർത്തകരും ജനപ്രതിനിധികളും ആരാധകരും ശാന്തികവാടത്തിൽ അവസാന യാത്രയിൽ സന്നിഹിതരായിരുന്നു. ഇന്നലെയാണ് ഇന്ത്യൻ സിനിമയുടെ തന്നെ നടന വിസ്മയമായിരുന്നു നെടുമുടിവേണു അന്തരിച്ചത്.നായകനായും സഹനടനായും വില്ലനായും എല്ലാം അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങൾ എപ്പോഴും നമ്മുടെ മനസ്സിൽ മായാതെ നിൽക്കും എന്നത് തീർച്ച.
