എ ക്ലാസ്സ് റസ്റ്റ് ഹൗസുകളിൽ എ.സി.മുറിക്ക് ആയിരം രൂപയും അല്ലാത്ത മുറിക്ക് 600 രൂപയും നിരക്കിൽ നൽകിക്കൊണ്ട് പൊതുജനങ്ങൾക്കും ഇനിമുതൽ പിഡബ്ള്യു ഡി റസ്റ്റ് ഹൗസുകളിൽ മുറിയെടുക്കാം.റസ്റ്റ് ഹൗസുകളിലെ സൗകര്യങ്ങളെക്കുറിച്ച് ജനങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള പരാതികൾ ഉണ്ടെങ്കിൽ അത് നേരിട്ട് മന്ത്രിയെ അറിയിക്കുവാൻ സൗകര്യമൊരുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് താമസ സൗകര്യം ഒരുക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യം വക്കുന്നത്.153 റസ്റ്റ് ഹൗസുകളിലായി 1151 മുറികൾ ഇന്നുമുതൽ ഓൺലൈൻ ബുക്കിംഗ് വഴി ജനങ്ങൾക്ക് ഉപയോഗിക്കാം.
