ബി എൻ ഭാസി സ്മാരക ഗ്രന്ഥശാല കടമുക്ക് കിളിമാനൂർ.
കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് റാങ്കുകൾ കരസ്തമാക്കിയവരെയും എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ആറ്റിങ്ങൽ എംഎൽഎ. ഒ. എസ്. അംബിക ആദരിച്ചു.കുട്ടികൾക്ക് പഠനോപകരണങ്ങളും നിർധനരായ കാൻസർ രോഗികൾക്ക് ചികിത്സ സഹായവും വിതരണം ചെയ്തഗ്രന്ഥശാല പ്രസിഡന്റ് ബി എൻ. ജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രന്ഥശാല സെക്രട്ടറി എൻ.സലിൻ സ്വാഗതം പറഞ്ഞു. എംഎൽഎ ഒ.എസ്അംബിക ഉദ്ഘാടനം ചെയ്തു.ജി.അജയൻ,ഡോ.ജെ. ഉദയകുമാർ, ഡി. രഞ്ജിതം, പി.എൻ.വിനോദ്, എൻ.സജിൻ, എസ്.സുജേഷ് എന്നിവർ സംസാരിച്ചു. ലൈബ്രേറിയൻ അമ്പിളി ശ്രീകുമാർ കൃതജ്ഞത പറഞ്ഞു.

