കടയ്ക്കാവൂർ പഞ്ചായത്ത് പതിനാറാം വാർഡ് കല്ലൂർ കോണം മഠത്തിൽ വീട്ടിൽ അജിത്ത് 32 വയസ്സാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുമായി പിണങ്ങി നിന്ന അജിത്ത് അസ്വസ്ഥനായിരുന്നു. കടയ്ക്കാവൂർ പോലീസ് സ്ഥലത്തെത്തുകയും മറ്റു നടപടികൾ പൂർത്തിയാക്കി മൃതദേഹം ചിറയിൻകീഴ് താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.ഇരുപത്തിയാറാം തീയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു സംഭവം. റൂം അടച്ചുപൂട്ടി ഏറെനേരം കഴിഞ്ഞും കാണാതായതിനെത്തുടർന്ന് അമ്മ അന്വേഷിക്കുമ്പോഴാണ് മുറിയിൽ തൂങ്ങിയ നിലയിൽ അജിത്തിനെ കണ്ടത്. സതീശൻ, കുമാരിദമ്പതികളുടെ മകനാണ് അജിത്. സഹോദരൻ ബിനു സഹോദരി റീന .ഷീബയാണ് ഭാര്യ.മാനസ ഏക മകളും.കൊറോണാ ടെസ്റ്റിനുശേഷം പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോർട്ടം നടത്തി. കല്ലൂർ കോണത്ത് വീട്ടുവളപ്പിൽ സംസ്കരിക്കും
