ആറ്റിങ്ങൽ. ഇളമ്പ സ്വദേശി സന്ധ്യയുടെയും പൂവണത്തുംമൂട് കോടാലി കോണം സ്വദേശി സച്ചിൻ്റെയും ഉടമസ്ഥതയിലുള്ള മോട്ടോർ ബൈക്കുകൾ മോഷണം ചെയ്ത കേസിലെ പ്രതികളെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. മുദാക്കൽ കല്ലുംമൂട് ബിനു വിലാസത്തിൽ വിഷ്ണു (26) ആലങ്കോട് മണ്ണൂർ ഭാഗം കാട്ടിൽ വീട്ടിൽ സുജി (35) വലിയകുന്ന് ചരുവിള പുത്തൻ വീട്ടിൽ അഭിരാജ് എന്ന അപ്പു (24). മേൽ തോന്നയ്ക്കൽ പാട്ടത്തിൽകര പറമ്പിൽ വീട്ടിൽ ശ്യാംലാൽ (29) എന്നിവരെയാണ് ആന്റി ഓർഗനൈസ്ഡ് ക്രൈം സെൽ തലവനും തിരുവനന്തപുരം റൂറൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി യുമായ റാസിത്തിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ രാഹുൽ ,ബിനിമോൾ, രാധാകൃഷ്ണൻ ,എഎസ് ഐ ഉദയകുമാർ, സിപിഒ മാരായ ജയകുമാർ, നിധിൻ ,ലിജു, സന്തോഷ്, ഷമീർ, എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. കടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടരലക്ഷം രൂപയുമായി പോയ സ്ത്രീയെ ആക്രമിച്ച് ഇവരുടെ പക്കൽ നിന്നും രൂപ കവർച്ച ചെയ്ത കേസിലെ പ്രതികളുമാണ് ഇപ്പോൾ പിടിയിലായവർ. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
