അഞ്ചുതെങ്ങ് : നവകേരള സൃഷ്ടിക്കായി പ്രവർത്തിക്കുന്ന പിണറായി സർക്കാരിൻ്റെ മുഴുവൻ വികസനത്തെയും രാഷ്ടീയ വിദ്വേഷം കൊണ്ട് യു ഡി എഫും ബി ജെ പിയും തടയുകയാണെന്ന് മുൻ എംഎൽഎ അഡ്വ.ബി.സത്യൻ. അതിൻ്റെ ഭാഗമായിട്ടാണ് കെ-റയിൽ പദ്ധതിയെയും എതിർക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സി പി ഐ (എം) അഞ്ചുതെങ്ങിൽ സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പാർട്ടിഏര്യാ കമ്മറ്റിയംഗം
സി. പയസ് അദ്ധ്യക്ഷത വഹിച്ചു.അഞ്ചുതെങ്ങ് സുരേന്ദ്രൻ, ആർ.ജറാൾഡ്, വി.ലൈജു, എസ്.പ്രവീൺചന്ദ്ര, കെ.ബാബു ,ലിജാ ബോസ്, ജോസഫിൻ മാർട്ടിൻ ,ശ്യാമ പ്രകാശ്, സജിസുന്ദർ, സേവ്യർ തുടങ്ങിയവർ സംസാരിച്ചു.
