പ്രതിയെ തേടിപോയപ്പോൾ വള്ളം മറിഞ്ഞ് അപകടത്തിൽ മരണപ്പെട്ട പോലീസുകാരന് സഹപ്രവർത്തകർ ആദരാഞ്ജലികളർപ്പിച്ചു ആലപ്പുഴ പുന്നപ്ര സ്വദേശിയും തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർമാരായ എസ് ബാലു(27)വിന്റെ മൃതദേഹത്തിൽ ആണ് സഹപ്രവർത്തകർ ആദരാഞ്ജലികൾ അർപ്പിച്ചത്. ആറ്റിങ്ങൽ കച്ചേരി നടയിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടന്ന അനുശോചനത്തിൽ ആറ്റിങ്ങൽ കടയ്ക്കാവൂർ ,ചിറയിൻകീഴ് സ്റ്റേഷനുകളിലെ എസ്ഐമാർ മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു കഴിഞ്ഞദിവസം ഉച്ചയോടെയാണ് പോത്തൻകോട് സുധീഷ് കൊലക്കേസ് പ്രതി ഒട്ടകം രാജേഷിനെ അന്വേഷിച്ചുപോയ പോലീസ് സംഘം കയറിയ വള്ളം മറിഞു അപകടമുണ്ടായത്


