തിരുവനന്തപുരം : കേരള സഹൃദയ വേദി വിവിധ മേഖലകളിൽ ഏർപ്പെടുത്തിയ ആനുവൽ അച്ചീവ്മെന്റ് അവാർഡുകൾ കേരള നിയമസഭാ സ്പീക്കർ എം ബി രാജേഷ് വിതരണം ചെയ്തു. പി. ബി. അബ്ദുൽ ജബ്ബാറിന് എൻ ആർ ഐ ബിസിനസ് എക്സലൻസ് അവാർഡും കെ പ്രഭാകരന് ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡും ഗിരിജാ സേതുനാഥ് സാഹിത്യ അവാർഡിനും പ്രോപ്പർട്ടി ഡെവലപ്മെന്റ് അവാർഡ് ഡോ. മുഹമ്മദ് ഇബ്രാഹിം പാവൂറും ടൂറിസം അവാർഡ് കോട്ടുകാൽ കൃഷ്ണകുമാറിനും കാർഷിക അവാർഡ് ഗ്രേഷ്യസ് ബഞ്ചമിനും സമ്മാനിച്ചു. വേദി പ്രസിഡന്റ് ചാന്നാങ്കര എം പി കുഞ്ഞ് അധ്യക്ഷൻ ആയിരുന്നു
തിരുവനന്തപുരത്ത് നടന്ന അവാർഡ്ദാന ചടങ്ങിൽ രമേശ് ചെന്നിത്തല, എം. വിജയകുമാർ, എൻ എ നെല്ലിക്കുന്ന് എം എൽ എ , എ കെ എം അഷ്റഫ് എം എൽ എ, ശ്രീലേഖ ഐ പി എസ്, അഡ്വ. എം. എ. സിറാജുദീൻ, തോന്നക്കൽ ജമാൽ, കണിയാപുരം ഹലിം, ഇ എം നജീബ്, കായകുളം യൂനുസ്, അൻവർ പള്ളിക്കൽ തുടങ്ങിയവർ സംബന്ധിച്ചു.മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലിക്കുട്ടിയുടെ ആശംസ വേദിയിൽ അറിയിച്ചു.
