മാറനല്ലൂർ: അരുവിക്കരയിൽ വീടുകയറി അക്രമം അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയിലായി. മാറനല്ലൂർ അരുവിക്കര സാജു നിവാസിൽ സാജു(40) ആണ് പിടിയിലായത്. മുൻപും പലതവണ കഞ്ചാവ് കേസുകളിൽ പിടിക്കപെപട്ട് ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. ഇയ്യാൾ വില്പനക്കായി ഒളിച്ചുസൂക്ഷിച്ച കഞ്ചാവ് എടുത്തുമാറ്റിയെന്നാരോപിച്ച് അരുവിക്കര കണ്ണേറ് പുത്തൻവീട്ടിൽ ശംഭു (42)വിനെ ഇയ്യാൾ വീടുകയറി അക്രമിക്കുകയും, തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. സംഭവശേഷം കടന്നുകളഞ്ഞ ഇയ്യാളെ മാറനല്ലൂർ സിഎെ തൻസീം അബ്ദുൾ സമദിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു.
