ചിറയിൻകീഴ് : ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഭാരതീയ പ്രകൃതി കൃഷി പദ്ധതിപ്രകാരം ഹരിതം എഫ്.ഐ.ജി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ചാണകപ്പൊടി, പഞ്ചഗവ്യം, ജൈവ കീടനാശിനി തുടങ്ങിയവകളുടെ വിതരണോദ്ഘാടനം വി.ശശി എംഎൽഎ നിർവഹിക്കും.
ഇന്ന് രാവിലെ 9.30 ന് കൃഷിഭവനിൽ നടക്കുന്ന യോഗത്തിൽ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി മുരളി അദ്ധ്യക്ഷത വഹിക്കും.
ജില്ലാ,ബ്ലോക്ക്,ഗ്രാമ പഞ്ചയത്തു ജനപ്രതിനിധികൾ, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് കൃഷി ഭവൻ ഓഫീസർ ഷാജിദ് അറിയിച്ചു.
