തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് ഒന്ന് മുതല്‍ 9 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന് കുട്ടി അറിയിച്ചു.
പഠിക്കാനായി കുട്ടികളുടെ മനസിനെ പ്രോത്സാഹിപ്പിക്കാനാണ് പരീക്ഷ നടത്തുന്നത് കുട്ടികളെ ബുദ്ധിമുട്ടിക്കാനല്ലെന്നും മന്ത്രി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് കരിക്കുലം കമ്മിറ്റി രണ്ട് ദിവസത്തിനകം രൂപീകരിച്ച് ഉത്തരവ് ഇറക്കുമെന്നും അതിന് ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
