പാലക്കാട്: പാലക്കാട് നിന്നും കാണാതായ രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി. ഹവിൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിനോട് ചേർന്നുള്ള പാടത്ത് പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇരുവരെയും കഴിഞ്ഞ ദിവസം മുതൽ കാണാതായിരുന്നു. ഇവർക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് പാടത്ത് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഷോക്കേറ്റ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് എസ്.പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയാണ്.
