ആറ്റിങ്ങൽ :നഗരസഭ അമ്പലമുക്ക് പതിമൂന്നാം വാർഡും ആറ്റിങ്ങൽ തപാൽ വകുപ്പും സംയുക്തമായി അവനവഞ്ചേരി ദാറുസ്സലാം മദ്രസ ഹാളിൽ നടത്തിയ സമ്പൂർണ ആധാർ തപാൽ മേള ജനങ്ങൾക്ക് വളരെയധികം ഉപകാരപ്പെട്ടു. രാവിലെ മുതൽ വൈകുന്നേരം വരെ ജനപങ്കാളിത്തം കൊണ്ട് മേള ശ്രദ്ധേയമായി.
ആധാറിലെ പിഴവുകൾ തിരുത്തുന്നതിനും, പുതിയ ആധാർ കാർഡ് എടുക്കുന്നതിനും, കൂടാതെ പെൺകുട്ടികൾക്കായുള്ള സുകന്യാ സമൃദ്ധി യോജന, പോസ്റ്റൽ സേവിങ് അക്കൗണ്ടുകൾ, ഇൻഷുറൻസ് സ്കീമുകൾ, തൊഴിലാളികൾക്കായുള്ള ഇ. സ്രാം രജിസ്ട്രേക്ഷൻ തുടങ്ങി തപാൽ വകുപ്പിന്റെ സുരക്ഷിതമായ ഒട്ടനവധി പദ്ധതികളെക്കുറിച്ച് ജനങ്ങൾക്ക് അറിയുവാനും അംഗമാകുവാനും മേളയിലൂടെ കഴിഞ്ഞു.മേളയുടെ ഉദ്ഘാടനം തിരുവനന്തപുരം നോർത്ത് പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ട് . എൽ മോഹനൻ ആചാരി IPOs നിർവ്വഹിച്ചു.അമ്പലമുക്ക് വാർഡ് കൗൺസിലർ കെ. ജെ. രവികുമാർ അധ്യക്ഷനായി. വാർഡ്
വികസന കമ്മിറ്റി ചെയർമാർ പി. ജയചന്ദ്രൻ നായർ, ആറ്റിങ്ങൽ തപാൽ വകുപ്പ് ഉദ്യോഗസ്ഥരായ എ.ബുനൈസ്, എസ്. സുഭാഷ്, ഹരിപ്രസാദ്,നവാസ് ഖാൻ, സുരേഷ് കുമാർ തുടങ്ങിയവർ മേളയ്ക്ക് നേതൃത്വം നൽകി.

