. വാളക്കാട് സ്വദേശികളായ അനീഷ് സിമി ദമ്പതികളുടെ മകനായ ആയുഷ് (10) ആണ് മരണപ്പെട്ടത്. വൈകുന്നേരം മൂന്നുമണിയോടെ വാമനപുരം പോയ്കമുക്ക് റോഡിലാണ് അപകടമുണ്ടായത്. അനീഷും കുടുംബവും സഞ്ചരിച്ചിരുന്ന വാഗണാർ കാർ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട അനീഷിനെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു അപകടത്തിൽ അനീഷിന്റെ അമ്മ സിമിക്കും പരിക്കേറ്റു. ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
