ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി തനതായി വാങ്ങിയ റെഡ് കെയർ ആംബുലൻസ് ഡി വൈ എഫ് ഐ ബ്ലോക്ക് സമ്മേളനത്തിൽ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.പി.പ്രമോഷ്, പ്രസിഡന്റ് വി.വിനീത്, ട്രെഷറർ വി. അനൂപ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ആരിൽ നിന്നും ഒരു രൂപ പോലും പിരിവ് നടത്താതെ ഡിവൈഎഫ്ഐയുടെ 11 മേഖല കമ്മിറ്റികൾ പണിയെടുത്തു , ആക്രി പെറുക്കി ,പുസ്തകം വിറ്റു, ബിരിയാണി ചലഞ്ച് നടത്തിയും ഒക്കെ ആണ് ആംബുലൻസിന് ഉള്ള തുക സ്വരൂപിച്ചത് ഏത്അത്യാവശ്യ ഘട്ടത്തിലും പൊതുജനങ്ങൾക്ക് ആംബുലൻസ് സേവനത്തിനായി ആയി ഡി വൈ എഫ് ഐ യെ ബന്ധപ്പെടാവുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു 24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ് സംവിധാനമാണിത്

