കഠിനംകുളം : വിൽപനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. പുതുക്കുറിച്ചി മുസ്ലിം പള്ളിക്ക് സമീപം തെരുവിൽ തൈവിളാകം വീട്ടിൽ നിയാദി (29) നെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
പുതുക്കുറിച്ചിയിലും പരിസരങ്ങളിലും കഞ്ചാവ് ചെറു പൊതികളിലാക്കി വിൽപന നടത്തുന്നുവെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കഠിനംകുളം പോലീസ് ഇൻസ്പെക്ടർ അൻസാരിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സാജു വി, ഗ്രേസ് സബ് ഇൻസ്പെക്ടർ ഷാജി പി, എ.എസ്.ഐ ഹാഷിം, ജി.എസ്.സി.പി.ഒ നുജുമുദ്ദീൻ ,സി.പി.ഒ സജിൻ, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തീരപ്രദേശത്ത് നടക്കുന്ന ലഹരി വ്യാപനം അമർച്ച ചെയ്യുന്നതിന് നാട്ടുകാരുടെ സഹകരണത്തോടെ എക്സൈസിനെയും പങ്കെടുപ്പിച്ച് കൂടുതൽ റെയിഡുകൾ നടത്തുമെന്നും കഠിനംകുളം പോലീസ് അറിയിച്ചു.
