ഇളമ്പ ഹയർ സെക്കന്ററി സ്കൂൾ ജംഗ്ഷൻ റസിഡന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം നടന്നു.മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കവി രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യ അതിഥിയായിരുന്നു. റിട്ട. ലഫ്റ്റനന്റ് കേണൽ സനൽകുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് സന്തോഷ് കുമാർ.എസ് അധ്യക്ഷനായിരുന്നു.താര ശങ്കർ, പ്രിൻസ് എസ്.വി. സെക്രട്ടറി സജി ഗ്രാമപഞ്ചായത്ത് അംഗം ബി.സുജിത, ബിജു .കെ, അനിൽകുമാർ,
ശരത്ചന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു. വിവിധ മൽസര പരീക്ഷകളിലെ വിജയികൾക്ക് ഉപഹാരങ്ങൾ നൽകി.

