വെഞ്ഞാറമൂട് :മദ്യപിക്കാൻ പണം നൽകാത്തതിനു പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ. വെഞ്ഞാറമൂട് മുക്കുന്നൂർ ത്രിവേണി ജംഗ്ഷൻ എസ് എസ് ഭവനിൽ സുകുമാരൻ (65) നാണ് പരിക്കേറ്റത്. ഇയാളുടെ മകൻ സുധീഷ് കുമാറി (27) നെയാണ് പുലർച്ചെ വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ സൈജുനാഥിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം. സുധീഷ് മദ്യപിക്കാൻ പണം ആവശ്യപ്പെട്ടെങ്കിലും പിതാവ് നൽകാൻ തയ്യാറായില്ല. ഇതിൻ്റെ വൈരാഗ്യത്തിൽ സമീപത്തുണ്ടായിരുന്ന വെട്ടുകത്തി എടുത്ത് വെട്ടുകയും മർദിക്കുകയുമായിരുന്നു. മുഖത്തും വയറിനും ഗുരുതരമായി പരിക്കേറ്റ സുകുമാരൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്
