തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയത്തിനായുള്ള ഉത്തര സൂചിക തയ്യാറാക്കിയ 12 അധ്യാപകർക്കെതിരെ സെക്രട്ടറിയുടെ റിപ്പോർട്ടിന് ശേഷം നടപടിയെടുക്കുമെന്നും മന്ത്രി വിശദീകരിച്ചു. അധ്യാപകരുടെ മൂല്യനിര്‍ണ്ണയ ബഹിഷ്കരണം സര്‍ക്കാര്‍ പരിശോധിക്കും. മുൻകൂട്ടി അറിയിക്കാതെയാണ് അധ്യാപകർ പ്രതിഷേധം നടത്തിയതെന്നും മന്ത്രി കുറ്റപ്പെടുത്തി.
