ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബിക അനുമോദിച്ചു. 97 ശതമാനം വിജയം നേടിയ സ്കൂളിനെയും,1199 മാർക്ക് നേടിയ അശ്വതി എം എസ്, 1196 മാർക്ക് നേടിയ അക്ഷയ് പ്രസാദ്, 1192 മാർക്ക് നേടിയ സ്നേഹ എം എസ് എന്നിവരെയും പ്രത്യേകം അഭിനന്ദിച്ചു. വിജയികൾക്ക് എംഎൽഎ മധുരം നൽകി അനുമോദന ചടങ്ങിൽ പ്രിൻസിപ്പൽമാരായ അജിത, ഹസീന എന്നിവരും ഹെഡ്മാസ്റ്റർ അനിൽകുമാർ, പിടിഎ പ്രസിഡണ്ട് വിജുകുമാർ,വൈസ് പ്രസിഡണ്ട് അനിൽ ആറ്റിങ്ങൽ, അധ്യാപകർ എന്നിവർ പങ്കെടുത്തു


