പട്ടാളത്തിലെ കരാർവൽക്കരണത്തിനും കാവി വൽക്കരണത്തിനും വേണ്ടി നടപ്പിലാക്കുന്ന അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐറ്റിയുവിൻ്റെ പ്രതിഷേധാഗ്നി .സിഐറ്റിയു ആറ്റിങ്ങൽ ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
തീപന്തങ്ങളുമായി പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കൂന്തള്ളൂർ ഈഞ്ചക്കൽ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം ചിറയിൻകീഴ് റെയിൽവെ സ്റ്റേഷനു മുന്നിൽ സമാപിച്ചു സിഐറ്റിയു ജില്ലാ പ്രസിഡൻ്റ് ആർ.രാമു പരിപാടി ഉദ്ഘാടനം ചെയ്തു.വി.വിജയകുമാർ അദ്ധ്യക്ഷനായി.സിഐറ്റിയു സംസ്ഥാന കമ്മറ്റിയംഗങ്ങളായ ആർ.സുഭാഷ്, ശിശോഭനൻ, സിഐറ്റിയു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ജില്ലാകമ്മറ്റിയംഗം സി.പയസ് ,ഏര്യാകമ്മറ്റി അംഗങ്ങളായ എം.മുരളി, ജി.വേണുഗോപാലൻ നായർ ,പി മണികണ്ഠൻ, ജി.വ്യാസൻ, എസ്.ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സിഐറ്റിയു ഏര്യാ കമ്മറ്റിയംഗങ്ങളായ ആർ.ജറാൾഡ്, ബി.രാജീവ്, ബി.എൻ.സൈജുരാജ്, എ.അൻഫാർ ,എസ്.ജി.ദിലീപ്കുമാർ, വി.ശശി, രവീന്ദ്രൻ നായർ, കെ അനിരുദ്ധൻ, എസ്.രാജശേഖരൻ, അനിൽ ആറ്റിങ്ങൽ, ബി.സതീശൻ, ഗായത്രി ദേവി, സിന്ധു പ്രകാശ്, ആർ.എസ്.അരുൺ, ആർ.അനിത, ബേബി, കർഷക സംഘം ഏര്യാ പ്രസിഡൻ്റ് വി.മുരളി, ലോക്കൽ കമ്മറ്റി സെക്രട്ടറിമാരായ സി.രവീന്ദ്രൻ, ആർ.കെ.ബാബു, ഹരീഷ്ദാസ് ,തുടങ്ങിയവർ നേതൃത്വം നൽകി.
