പെരുമാതുറ : പെരുമാതുറയുടെ സമഗ്രവിദ്യാഭ്യാസ പദ്ധതിയായ എഡ്യൂസ്പോട്ട് പെരുമാതുറ
” മാത്ത് ലാബ് “എന്നാ തലകെട്ടിൽ 9,10 ക്ലാസ്സില്ലേ വിദ്യാർത്ഥികൾക്ക് ഒരു ദിനം നീണ്ടുനിൽക്കുന്ന പ്രായോഗിക ഗണിത ശില്പശാല ഞായറാഴ്ച എഡ്യൂസ്പോട്ട് ലേണിങ് സെൻററിൽ സംഘടിപ്പിച്ചു.
വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുവാനും ഗണിതം പോലുള്ള വിഷയങ്ങളെ അനായാസം കൈകാര്യം ചെയ്യുവാനും കഴിയുന്ന രീതിയിലുള്ള ശില്പശാലയാണ് നടത്തിയത്. ഗണിതശാസ്ത്ര വിഷയത്തിൽ ദേശീയപുരസ്കാര ജേതാവും കേരള ഗണിത പാഠ്യപദ്ധതി നിർമ്മാതാവുമായ സഹദേവൻ സാർ പേരാമ്പ്ര ക്ലാസിന് നേതൃത്വം നൽകി. മുൻ വിദ്യാർത്ഥികൾ വോളണ്ടിയർ ആയും ഓരോ ഗ്രൂപ്പുകൾക്ക് നിർദ്ദേശങ്ങൾ നൽകിയും പരിപാടിയുടെ ഭാഗവക്കായി.
