24 മണിക്കൂറിനിടെ 35 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.ഇന്നലെ 3712 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം 3000 ൽ താഴെയായിരുന്നു കൊവിഡ് ബാധിതർ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.84 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
നിലവിൽ 19,509 പേരാണ് ചികിത്സയിൽ കഴിയുന്നത്. 2584 പേര് കൂടി രോഗമുക്തി നേടിയപ്പോൾ അഞ്ചു പേര് വൈറസ് ബാധയെ തുടർന്ന് മരിച്ചതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.കേരളത്തിൽ മാത്രം ഇന്നലെ 1300ലധികം പേർക്കാണ് രോഗബാധ കണ്ടെത്തിയത്. മുംബൈ നഗരത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ഇന്നലെ 700ലധികം പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടുശതമാനം കടന്നു.
