തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ച് സിപിഐഎം ജില്ലാ നേതൃത്വം. പരാജയം സർക്കാരിനെതിരായ വിധിയെഴുത്തല്ല. തോൽവി അവിശ്വസനീയമാണ്. വ്യത്യസ്തമായ ജനവധിയാണ് ഉണ്ടായിരിക്കുന്നതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് തെരഞ്ഞെടുപ്പിനെ നയിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് നയിച്ചത് ജില്ലാ നേതൃത്വമാണ്. മുഖ്യമന്ത്രിയുടെ പരിപാടിയും മന്ത്രിമാരുടെ പരിപാടിയും ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടത്തിയത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിക്കോ പാർട്ടി സെക്രട്ടറിക്കോ ഇതിൽ ബന്ധമില്ലെന്നും സിഎൻ മോഹനൻ പറഞ്ഞു
