തൃശൂർ: ചാലക്കുടിയില്‍ ക്രെയിൻ ബസിലിടിച്ചു അപകടം. 7 വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ചാലക്കുടി കോട്ടാറ്റിലാണ് ക്രയിൻ ബസിലിടിച്ച് അപകടമുണ്ടായത്. ചാലക്കുടിയിൽ നിന്ന് മാളയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. രാവിലെ 8.30ഓടെ ആയിരുന്നു അപകടം. ഒരു വിദ്യാർത്ഥിനിക്ക് തലയ്ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.
