തിരുവനന്തപുരം : സൗദിഅറേബ്യയിലെ ഹെയിലിൽ ഹൃദയസ്തംഭംനംമൂലം മരണപ്പെട്ട നെടുമങ്ങാട് കുറുപുഴ സ്വദേശി കൃഷ്ണൻകുട്ടി നായർ (49) ടെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും. മെയ് മാസം ആദ്യവാരം നാട്ടിലേക്ക് മടങ്ങാനിരുന്ന തിനിടെയാണ് മരണം സംഭവിച്ചത്. ഇന്ന് രാവിലെ 9 ന് ശ്രീലങ്കൻ എയർവേയ്സ് വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. കുറുപുഴയിലെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.
സരസ്വതിയാണ് ഭാര്യ. ശ്രീലാൽ, ശ്രീലക്ഷ്മി എന്നിവർ മക്കളാണ്.
