പേരൂർക്കട : വഴയില സ്വദേശിയായ യുവാവ് ലോഡ്ജിൽ കുത്തെറ്റ് മരിച്ചു. വഴയില ശാസ്താ നഗർ സ്വദേശി മണിച്ചൻ എന്ന് അറിയപ്പെടുന്ന വിഷ്ണു രൂപ് (34)ആണ് വഴയിലയുള്ള ലോഡ്ജിൽ കുത്തെറ്റ് മരിച്ചത്. 2011ൽ നടന്ന ഇരട്ട കൊലപാതകം ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് മണിച്ചൻ. ഇന്നലെ രാത്രി 9മണിക്ക് ശേഷം ആണ് സംഭവം നടന്നത്. മണിച്ചന്റെ ഒപ്പം ഉണ്ടായിരുന്ന തിരുമല സ്വദേശി ഹരികുമാറിനും വെട്ടേറ്റു. മദ്യപാനത്തെ തുടർന്നുള്ള തർക്കം ആണ് ആക്രമണത്തിന് കാരണം എന്ന് പോലീസ് പറയുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. അരുവിക്കര പോലീസ് കേസെടുത്തു.
