തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പള പ്രതിസന്ധി രൂക്ഷമാകുന്നു. ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ കൊണ്ട് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാകാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം.
650 കോടിയാണ് ശമ്പള വിതരണത്തിനായി സി.എം.ഡി ധനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 30 കോടി രൂപ കൊടുത്ത് ബാക്കി തുക മാനേജ്മെന്റ് തന്നെ കണ്ടെത്തണമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
ശമ്പള പ്രതിസന്ധിയിൽ ഇന്നും കെ.എസ്.ആര്.ടി.സി തൊഴിലാളി സംഘടനകളുടെ സമരം തുടരും. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് സംഘടനകള്‍ക്ക് പുറമെ എ.ഐ.ടി.യു.സിയും ഇന്ന് സമരമാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
