ഇന്ന് അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ ദിനം.
ഭക്ഷ്യരോഗങ്ങളെക്കുറിച്ചും അവ തടയുന്നതിനെക്കുറിച്ചും ഉള്ള അവബോധം വര്‍ധിപ്പിക്കുന്നതിനായി ലക്ഷ്യമിട്ടുള്ള ഒരു അന്താരാഷ്ട്ര ദിനമാണിന്ന്. വിശപ്പിന്റെയും പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ദയനീയമുഖം ലോകത്തിനുമുന്നില്‍ കൊണ്ടുവരുക, ഭക്ഷ്യപ്രതിസന്ധിക്കും വിശപ്പിനുമെതിരായ പോരാട്ടത്തില്‍ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക, അന്തര്‍ദേശീയതലത്തില്‍ കാര്‍ഷിക വളര്‍ച്ചയ്ക്ക് പ്രാധാന്യവും പ്രോത്സാഹനവും നല്‍കുക എന്നിവയാണ് ലോക ഭക്ഷ്യ സുരക്ഷാ ദിനാചരണത്തിന്റെ ലക്ഷ്യങ്ങള്‍.
ലോകമെമ്പാടുമുള്ള ഭക്ഷ്യജന്യരോഗങ്ങള്‍ ലഘൂകരിക്കാനും, അവ ഉന്മൂലനം ചെയ്യാനും ലക്ഷ്യമിട്ടാണ് ലോക ഭക്ഷ്യ സുരക്ഷാ ദിനം അവതരിപ്പിച്ചത്. 2018 ലാണ് ഐക്യരാഷ്ട്ര പൊതുസഭ ജൂണ്‍ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. വിവിധ തരത്തിലുള്ള ഭക്ഷണങ്ങള്‍ കൊണ്ടുള്ള ആഘോഷം മാത്രമല്ല, വിശപ്പിനെതിരെയുള്ള ഒരു പോരാട്ടം കൂടിയായാണ് ഭക്ഷ്യസുരക്ഷാദിനം ആചരിക്കുന്നത്.
