

ആറ്റിങ്ങൽ: സഹകരണ വകുപ്പിൻ്റെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റിവ് സൊസൈറ്റി വൃക്ഷ തൈ വിതരണവും ബോധവൽക്കരണവും സംഘടിപ്പിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉൽഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻ്റ് ഇളമ്പ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രതീഷ് രവീന്ദ്രൻ, ഷിബു, സന്ധ്യ എന്നിവർ സംസാരിച്ചു. കേരള സർക്കാർ തുടക്കം കുറിച്ച് ഹരിത കേരളം പദ്ധതിയ്ക്ക് പിന്തുണ നൽകി കൊണ്ട് ആണ് പരിസ്ഥിതി സംരക്ഷണത്തിനായി 5
ലക്ഷം വൃക്ഷതൈകൾ നട്ടുവളർത്തുകയെന്ന ദൗത്യം സഹകരണ വകുപ്പ്
ഏറ്റെടുത്തത്. ലോകപരിസ്ഥിതി ദിനമായ ജൂൺ 5 ന് ആരംഭിച്ച് ജൂൺ 30 വരെയുള്ള കാലയളവിൽ നടപ്പിലാക്കുന്നതാണ് പദ്ധതി.
മാവിൻ തൈകളാണ് സഹകരണ സംഘങ്ങൾ വിതരണം നടത്തുന്നതും നടുന്നതും. ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം 501 മാവിൻ തൈകൾ സഹകരികൾക്കായി വിതരണം ചെയ്യും. വരും ദിവസങ്ങളിൽ ഇതര സംഘങ്ങളും സമാന രീതിയിൽ മാവിൻ തൈ വിതരണവും നടീലും സംഘടിപ്പിക്കും.
