തൃക്കാക്കര കൈയ്യിലാക്കി ഉമ. വിജയത്തിലേക്ക് എത്തിയ ഉമയെ അനുമോദിച്ച് കെ.വി തോമസ്. അഞ്ചാം റൗണ്ട് പൂർത്തിയാകുമ്പോൾ യു.ഡി.എഫ് ലീഡ് 11008 ആയി. ഒരിക്കൽ പോലും എൽ.ഡി.എഫിന് ലീഡ് ലഭിച്ചില്ല. ഇതോടെ എൽ.ഡി.എഫ് ക്യാമ്പിൽ നിരാശ ഉയർന്നിട്ടുണ്ട്. പിണറായിക്കുള്ള തിരിച്ചടിയാണ് ഇതെന്ന് നിലവിൽ വിമർശനം ഉയർന്നു കഴിഞ്ഞു. എൻ.ഡി.എ വോട്ടുകളിലും വലിയ ചോർച്ച ഉണ്ടായിട്ടുണ്ട്. യു.ഡി.എഫ് അതിശക്ത കേന്ദ്രങ്ങൾ എണ്ണിക്കൊണ്ടിരിക്കുമ്പോളാണ് ഭൂരിപക്ഷം 10000 കടന്നത്. വെണ്ണല, പൊന്നുരുന്നി എന്നിവിടങ്ങളിലെ വോട്ടുകളാണ് ഇപ്പോൾ എണ്ണുന്നത്. യു.ഡി.എഫ് ശക്തി കേന്ദ്രത്തിൽ വലിയ മുന്നേറ്റമാണ് യു.ഡി.എഫ് നേടിയിരിക്കുന്നത്. 11008 ആണ് യു.ഡി.എഫ് ഭൂരിപക്ഷം. യു.ഡി.എഫ് 27998 വോട്ടുകൾ നേടി. എൽ.ഡി.എഫ് 16990ഉം എൻ.ഡി.എ 5402 വോട്ടുകളും നേടി.
