ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ ഭഗവതിക്കൊട്ടാരവളപ്പിൽ പൂർത്തിയാക്കിയ ശുദ്ധജല വിതരണ – നന്ദായ് വനം പദ്ധതികളുടെ ഉദ്ഘാടനം ക്ഷേത്ര മേൽശാന്തി തോട്ടയ്ക്കാട് കിഴക്കേമഠത്തിൽ കെ.പ്രകാശൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. രാജേഷ് പോറ്റി, ക്ഷേത്രം എ ഒ ജെ.ഉണ്ണികൃഷ്ണൻ നായർ, ശ്രീകുമാർ പെരുങ്ങുഴി, അജയൻ ശാർക്കര, മിഥുൻ ടി.ഭദ്രൻ എന്നിവർ പങ്കെടുത്തു.
