

1956-ൽ 5 കോടി രൂപ മുതൽ മുടക്കി 39 ലക്ഷം കോടി രൂപ ആസ്തിയുള്ളതും പാവങ്ങളുടെയും തൊഴിലാളികളുടെയും ഇൻഷുറൻസ് കമ്പനിയായ എൽഐസിയെ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ തിരുവനന്തപുരം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ചുമട്ടുതൊഴിലാളികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു.30 കോടി പോളിസികളും 12 കോടി ഗ്രൂപ്പു ഇൻഷുറസും ഒരു ലക്ഷത്തിലധികം ജീവനക്കാരും 15 ലക്ഷത്തോളം വരുന്ന ഏജൻ്റുമാരുമുളളതാണ് .99.9% ക്ലെയിം നൽകുന്ന എൽഐസിയെയാണ് വിൽക്കുന്നത്. ഹെഡ്ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐറ്റിയു ) തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കച്ചേരി നടയിൽ നടന്ന തൊഴിലാളികൂട്ടായ്മ സിഐറ്റിയു ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ കമ്മറ്റിയംഗം ജി.വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മറ്റിയംഗം കഠിനംകുളം സാബു, ജില്ലാ കമ്മറ്റിയംഗം ബി.സതീശൻ, കല്ലമ്പലം ഭാസി, എസ്.ജി.ദിലീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
