നഗരൂർ വീട് കയറി ആക്രമണം നടത്തിയ മുൻ കൊലപാതക കേസിലെ പ്രതി അറസ്റ്റിൽ.നെടുമ്പറമ്പ് രാജധാനി കോളേജിന് സമീപം പുണർതം വീട്ടിൽ താമസിക്കുന്ന ബിനുവിന്റെ വീട്ടിൽ 30/07/2022 തീയതി രാത്രി 11മണിയോടെ അതിക്രമിച്ചു കയറി വീടിന്റെ ജനൽ ചില്ല് അടിച്ചു തകർത്തു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത തണ്ണിക്കോണം വിളയിക്കട സ്വദേശി വിശ്വകമൽ വീട്ടിൽ അജയകുമാർ മകൻ അജീഷ് (31)നെയാണ് നഗരൂർ പോലീസ് അറസ്റ്റ് ചെയ്തതു. ബിനുവും അജീഷും തമ്മിലുള്ള പഴയകാല അടിപിടി കേസിന്റെ മുൻവിരോധത്താലാണ് പ്രതി അക്രമണം നടത്തിയത്
